ചെന്നൈ: തന്റെ പേരില്‍ സമ്മേളനങ്ങള്‍ നടത്തുന്നതില്‍ നിന്ന് പതിനൊന്ന് പേരെ തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടന് വിജയ്. മാതാപിതക്കളായ എസ്എ ചന്ദ്രശേഖര്‍,അമ്മ ശോഭ ചന്ദ്രശേഖര്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ വിജയിയുടെ ഫാന്‍സ് അസോസിയേഷന് ഭാരവാഹികളാണ്. കേസ് മദ്രാസ് ഹൈക്കോടതി സെപ്തംബര്‍ 27 പരിഗണിക്കും.
വിജയുടെ പേരില്‍ പാര്‍ട്ടി ആരംഭിക്കുമെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള പത്മനാഭന് പ്രഖ്യാപിച്ചിരുന്നു.
Discussion about this post