2020ലെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി തെരഞ്ഞെടുത്തത് ഏത് നഗരത്തെയാണെന്ന് അറിയാമോ? സിറ്റി ഓഫ് ജോയ് എന്ന് വിളിപ്പേരുള്ള കൊല്‍ക്കത്തയെ തന്നെ. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കൊല്‍ക്കത്ത ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ (എന്‍സിആര്‍ബി) ക്രൈം റിപ്പോര്‍ട്ട് 2020 പ്രകാരം ഏറ്റവും കുറഞ്ഞ നിരക്കിലുള്ള കുറ്റകൃത്യങ്ങളുള്ള ഒരു മെട്രോപൊളിറ്റന്‍ ആയി കൊല്‍ക്കത്തയെ പ്രഖ്യാപിച്ചിരിക്കുന്നു.
129.5 സ്കോര്‍ നേടിയാണ് കൊല്‍ക്കത്ത 2020 -ല്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ട് മില്ല്യണിലധികം ജനസംഖ്യയുള്ള പതിനെട്ട് ഇന്ത്യന്‍ മെട്രോ നഗരങ്ങളുമായിട്ടാണ് ഈ നഗരത്തെ താരതമ്യം ചെയ്തത്.
സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം ഹൈദ്രാബാദിനാണ്. 233 ആണ് സ്കോര്‍. മുംബൈയാണ് മൂന്നാമത്തെ സുരക്ഷിത നഗരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നാലാം സ്ഥാനത്ത് ബംഗളൂരുവും അഞ്ചാം സ്ഥാനത്ത് സൂറത്തുമാണ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ആറാം സ്ഥാനത്ത് നില്‍ക്കുന്നത് അഹമ്മദാബാദാണ്. ഡല്‍ഹിയാണ് ഏഴാം സ്ഥാനത്ത്. എട്ടാം സ്ഥാനത്ത് ചെന്നൈയാണ്.
Discussion about this post