കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ എം റോയ്(85) അന്തരിച്ചു. കടവന്ത്രയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നാളെ തേവര സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. മാധ്യമപ്രവര്ത്തകന്, നോവലിസ്റ്റ്, അധ്യാപകന് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.
രണ്ടു തവണ കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഇന്ത്യന്‍ ഫെഡറേഷന് ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ് സെക്രട്ടറി ജനറലുമായി. എറണാകുളം മഹാരാജാസ് കോളജില്‍ എംഎ വിദ്യാര്‍ഥിയായിരിക്കെ 1961ല്‍ കേരളപ്രകാശം എന്ന പത്രത്തിലൂടെയാണു മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. കേരള ഭൂഷണ്, ദി ഹിന്ദു, യു എന്‍ ഐ എന്നിവിടങ്ങളിലെ ലേഖകനായിരുന്നു. ദീര്‍ഘനാള്‍ മംഗളം ജനറല്‍ എഡിറ്റര്‍ കൂടിയായിരുന്നു ആയിരുന്നു കെ എം റോയ്.
മൂന്ന് നോവല്‍, രണ്ട് യാത്ര വിവരണങ്ങള്‍ എന്നിവ അടക്കം നിരവധി കൃതികള്‍ എഴുതിയിട്ടുണ്ട്.
Discussion about this post