തിരുപ്പൂര്‍: ആറ് വയസ്സുകാരനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു. തമിഴ്നാട് തിരുപ്പൂരിലാണ് സംഭവം. പരിക്കേറ്റ കുട്ടിയെ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ച് നായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ കടിച്ചുകീറിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വീടിനു മുന്നില്‍ കളിക്കുമ്പോഴാണ് കുട്ടിയെ നായ്ക്കള്‍ ആക്രമിച്ചത്. കൈയ്ക്കും കാലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പിതാവ് രാമസ്വാമി എത്തി നായ്ക്കളെ ഓടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.
Discussion about this post