തിരുവനന്തപുരം: കലാ-സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി.ഉത്തരവ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും സാഹിത്യ-കലാപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമശനം ഉന്നയിക്കരുതെന്നതുള്‍പ്പെടെ നിബന്ധകളോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി കൊടുക്കുന്നത്. സര്‍വ്വീസ് ചട്ടങ്ങളിങ്ങനെയായിരിക്കെയാണ് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തുവന്നത്. ഓരോ സൃഷ്ടികളും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷക്കൊപ്പം സത്യവാങ്ങ്മൂലവും സൃഷ്ടിയുടെ പകര്‍പ്പും നല്‍കണം. സൃഷ്ടികള്‍ പ്രസിദ്ധീകരണ യോഗ്യമാണോയെന്ന് ഉപ വിദ്യാഭ്യാസ ഡയറക്ടര്‍ പരിശോധിച്ച് ബോധ്യപ്പെട്ടാല്‍ മാത്രം അനുമതി എന്നായിരുന്നു ഉത്തരവ്.
Discussion about this post