തിരുവനന്തപുരം: ആര്യനാട് വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ട് വളര്‍ത്തിയയാള്‍ അറസ്റ്റില്‍.കാപ്പിക്കാട് മാങ്കുഴി പുത്തന്‍വീട്ടില്‍ വിജിന്‍ദാസാണ് കഞ്ചാവ് ചെടി വളര്‍ത്തിയതിന് എക്സൈസിന്റെ പിടിയിലായത്.
രണ്ടുമാസത്തോളമായി ഇയാള്‍ വീടിന്റെ മുന്‍ വശത്തായി കഞ്ചാവ് ചെടി വളര്‍ത്തി വരികയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post