പാലക്കാട്: നെന്മാറയിലെ റഹ്മാനും സജിതയും വിവാഹിതരായി.
ഇന്ന് രാവിലെ പത്തു മണിക്ക് നെന്മാറ സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം.നെന്മാറ എംഎല്‍എ കെ. ബാബുവും മറ്റു ജന പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് സാക്ഷികളാവാന്‍ സജിതയുടെ മാതാപിതാക്കളുമെത്തി.
തന്റെ വീട്ടിലെ ഒറ്റമുറിയില്‍ റഹ്മാന് ആരുമറിയാതെ പത്തുകൊല്ലം സജിതയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു. വിവരം പുറത്ത് വന്നതോടെ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടു. സ്വന്തം ഇഷ്ടപ്രകാരമാണ് റഹ്മാനൊപ്പം ഒളിവില്‍ താമസിച്ചതെന്നായിരുന്നു സജിതയുടെ മൊഴി. കാണാതായ റഹ്മാനെ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വഴിയില്‍ വച്ച് ബന്ധുക്കള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
Discussion about this post