തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളി വാഴച്ചാലിന് സമീപം ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആനപ്പാന്തം കോളനിയിലെ പൊന്നപ്പന്റെ ഭാര്യ പഞ്ചമിയാണ് മരിച്ചത്. കരടിപ്പാറ വനമേഖലയിലെ താല്‍ക്കാലിക ഷെഡ്ഡില്‍ പഞ്ചമിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പൊന്നപ്പനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വന വിഭവങ്ങള്‍ ശേഖരിക്കാനാണ് ഇവര്‍ കരടിപ്പാറയില്‍ താല്‍ക്കാലിക ഷെഡ്ഡ് കെട്ടി താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രി മദ്യ ലഹരിയില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായതായി മറ്റ് ആദിവാസികള്‍ പോലീസിനോട് പറഞ്ഞു.
Discussion about this post