തിരുവനന്തപുരം: നഗരൂരില്‍ വീട് കയറി ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. മുന്‍ കൊലകേസ് പ്രതി ഉള്‍പ്പടെയുള്ള മൂന്നംഗ സംഘമാണ് പിടിയിലായത്. നഗരൂര്‍ ചാവരുവിള വീട്ടില്‍ ബൈജു,ആറ്റിങ്ങല്‍ വെള്ളൂര്‍കോണം ബിന്ദുഭവനില്‍ മുരുകന്,ആറ്റിങ്ങല്‍ മൂന്ന്മുക്ക് കുറുപ്പു ലൈനില്‍ പ്ലാക്കോട്ടുകോണം ചരുവിളവീട്ടില്‍ ഇന്ദ്രജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 8ന് ആല്‍ത്തറമൂട് ചരുവിളവീട്ടില്‍ സുരേഷിന്റെ വീട്ടില്‍ കയറിയാണ് സംഘം ആക്രമിച്ചത്. രാത്രി 11മണിയോടെയായിരുന്നു സംഭവം. പോലീസില്‍ മുന്‍ കൊലകേസ് പ്രതിക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സുരേഷിനെ അടിക്കുകയും തടയാനെത്തിയ ഭാര്യയെയും മക്കളെയും ചീത്തവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത അക്രമികള്‍ വീട് അടിച്ചുതകര്‍ക്കുകയും ചെയ്തു. ഒളിവില്‍ പോയ പ്രതികളെ നഗരൂര്‍ പോലീസ് പിടികൂടി കോടതി റിമാന്‍ഡ് ചെയ്തു.
SHO ഷിജുവിന്റെ നേതൃത്ത്വത്തില്‍ എസ്ഐമാരായ അനില്‍കുമാര്‍,രാജേഷ് രുീ മാരായ അജിത്ത്, മഹേഷ്,ജയചന്ദ്രന്,എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
Discussion about this post