ദോഹ: ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ പുതുക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.കരാര്‍ സെപ്തംബറിലേക്ക് കൂടിയാണ് നീട്ടിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാന സര്‍വീസ് നിലവിലേത് പോലെ തുടരും.
കോവിഡ് സാഹചര്യത്തില്‍ 2020 ജൂലൈ 18നാണ് ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കുള്ള എയര്‍ബബിള്‍ കരാര്‍ പ്രാബല്യത്തിലായത്.
കൊവിഡ് കാലത്ത് യാത്രക്കാര്‍ക്ക് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ട് വിമാന സര്‍വീസ് സാധ്യമാക്കിയതിന് ഇന്ത്യയിലെയും ഖത്തറിലെയും വ്യോമയാന അധികൃതര്‍ക്ക് ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ നന്ദി അറിയിച്ചു.
Discussion about this post