ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപയാണ് വര്‍ധിച്ചത്. വാണിജ്യ സിലിണ്ടറിനു 74 രൂപ 50 കൂടിയിട്ടുണ്ട്. പുതിയ നിരക്കനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
15 ദിവസത്തിനുള്ളില്‍ ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചകവാതക വില കൂട്ടുന്നത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു.
അതേസമയം ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായി. പെട്രോള്‍ വില ലിറ്ററിന് 14 പൈസയും ഡീസല്‍ വില 15 പൈസയുമാണ് കുറച്ചത്.
Discussion about this post