തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ രണ്ട് ത്രൈമാസ ക്വാര്‍ട്ടറുകളിലെ വാഹന നികുതി അടയ്ക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്.
നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടണമെന്ന വാഹന ഉടമകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും നീട്ടിയിത്.
Discussion about this post