മസ്കത്ത്: വാക്സിന് സ്വീകരിച്ചവര്‍ക്കു മാത്രമായിരിക്കും ഒമാനില്‍ വിമാനത്തവാളങ്ങളിലേക്കുള്ള പ്രവേശനമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് ൂുനിപലഎയര്പോര്ട്ട് അധികൃതര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും.
വിമാനത്തവാളത്തില്‍ എത്തുന്ന യാത്രക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എല്ലാം പാലിക്കണമെന്നും, തരാസുദ് പ്ലസ് ആപ്പില്‍ ക്യൂ.ആര് കോഡ് രേഖപ്പെടുത്തിയിട്ടുള്ള വാക്സിന് സര്‍ട്ടിഫിക്ക്, പി.സി.ആര് പരിശോധനാ ഫലം എന്നിവ കൈവശം കരുതിയിരിക്കണമെന്നും ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
Discussion about this post