ടോക്യോ: പാരാലിമ്പിക്സില്‍ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഭവിന പട്ടേലിന് വെള്ളി. ഇത്തവണത്തെ പാരാലിമ്പികിസിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്. ഫൈനലില്‍ ചൈനയുടെ സൗ യിങിനോട് തോല്‍വി വഴങ്ങിയതോടെയാണ് ഭവിനയുടെ നേട്ടം വെള്ളി മെഡലില്‍ ഒതുങ്ങിയത്. സ്കോര്‍: 11-7, 11-5, 11-6.
അരയ്ക്ക് താഴെ തളര്ന്നവരുടെ വിഭാഗമായ ക്ലാസ് ഫോര്‍ ഇനത്തിലായിരുന്നു ഭവിനയുടെ മത്സരം. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിമ്പിക്സ് ടേബിള്‍ ടെന്നീസ് ഫൈനലില്‍ പ്രവേശിക്കുന്നത്. ആദ്യമത്സരം പരാജയപ്പെട്ട ശേഷം തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ ജയിച്ചാണ് 34 കാരിയായ ഭവിന ഫൈനലില്‍ എത്തിയത്.
ശനിയാഴ്ച ടോക്യായില്‍ നടന്ന സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ മിയാവോ ഴാങ്ങിനെ പരാജയപ്പെടുത്തിയാണ് ഭവിന ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. 34 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ചൈനീസ് എതിരാളിയെ 7-11, 11-7, 11-4, 9-11, 11-8 എന്ന സ്കോറിനാണ് മറികടന്നത്.
Discussion about this post