അബുദാബി: നാളെ മുതല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ യുഎഇ തീരുമാനം. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ടൂറിസ്റ്റ് വിസക്കാര്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ അനുമതിയുണ്ട്. ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കാണ് ടൂറിസ്റ്റ് വിസയില്‍ യുഎഇയിലെത്താന്‍ അനുമതി നല്‍കിയിട്ടുള്ളത്. യുഎഇ ദേശീയ ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇയിലേക്ക് യാത്ര ചെയ്യുന്നതിന് നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസക്കാര്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ ശനിയാഴ്ച അറിയിച്ചു. ഇതോടെ വാക്സിന് സ്വീകരിച്ച, ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം.
ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ റാപിഡ് പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. ഐസിഎ വെബ്സൈറ്റ് വഴിയും അല്‍ ഹുസ്ന് ആപ്പ് വഴിയും വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാം. വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ വാക്സിന് സ്വീകരിക്കാത്തവര്‍ക്ക് നേരത്തെ നിലവിലുള്ള നിയമങ്ങള്‍ മാറ്റമില്ലാതെ തുടരും.
Discussion about this post