സൗദി അറേബ്യയില്‍ വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ടാക്സി കമ്പനിക്ക് തുടക്കമായി. അല്‍ഹസ്സയിലാണ് അഞ്ഞൂറോളം വനിതാ ഡ്രൈവര്‍മാര്‍ ജീവനക്കാരായിട്ടുള്ള കമ്പനി പ്രവര്‍ത്തം ആരംഭിച്ചത്. അല്‍ഹസ്സയില്‍ നിന്നും കിഴക്കന്‍ പ്രവിശ്യയിലെ മറ്റു നഗരങ്ങളിലേക്കും തലസ്ഥാന നഗരമായ റിയാദിലേക്കുമാണ് വനിതാ ടാക്സികള്‍ സര്‍വീസ് നടത്തുക.
വനിതകള്‍ ഡ്രൈവര്‍മാരായ ഓണ്‍ലൈന്‍ ടാക്സികളും ഒറ്റപ്പെട്ട സിറ്റി ടാക്സി സര്‍വീസുകളും സൗദിയില്‍ ധാരാളമുണ്ട്. എന്നാല്‍ ഇതാദ്യമായാണ് വനിത ഡ്രൈവര്‍ മാത്രം ജോലി ചെയ്യുന്ന ഒരു ടാക്സി കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. ഡ്രൈവര്‍മാരില്‍ അധികവും വാഹന മേഖലയില്‍ കൂടുതല്‍ പരിചയയും മെക്കാനിക്കല്‍ റിപ്പയര്‍ ഉള്‍പ്പെടെയുള്ളവയില്‍ വൈദഗ്ധ്യവുമുള്ളവരാണ്. അല്‍ഹസ്സയില്‍ നിന്ന് ദമ്മാം, അല്‍ഹസ്സ വിമാനത്താവളം, റെയില്‍വേ ബസ് സ്റ്റേഷനുകള്‍, കിഴക്കന്‍ പ്രവിശ്യയുടെ വ്യത്യസ്ത മേഖലകള്‍ തലസ്ഥാന നഗരമായ റിയാദ് തുടങ്ങിയ ഇടങ്ങളിലേക്കാണ് പ്രധാനമായും സര്‍വീസുകള്‍ നടത്തി വരുന്നത്.
Discussion about this post