സാംസങ് ഗ്യാലക്സി ദ ഫോള്‍ഡ് 3, ദ ഫ്ലിപ്പ് 3 മോഡലുകളുടെ ബുക്കിംങ് ആരംഭിച്ചു. ഏറെ ശ്രദ്ധേമായ ഡിസൈനാണിതിന്. ഗാലക്സി ദ ഫോള്‍ഡ് 2ന്റെ പിന്‍ഗാമിയാണ് ഗാലക്സി ദ ഫോള്‍ഡ് 3. അതേസമയം ഗാലക്സി ദ ഫ്ലിപ്പ്, ഗാലക്സി ദ ഫ്ലിപ്പ് 5ജി ഫോണുകളുടെ പകരക്കാരനാണ് ഗാലക്സി ദ ഫ്ലിപ്പ് 3.
ഒരു പരിധി വരെ വെള്ളത്തെ ചെറുത്ത് നില്ക്കുന്ന വാട്ടര്‍-റെസിസ്റ്റന്റ് IPX8 ബില്‍ഡ് ക്വാളിറ്റിയിലാണ് ഇരുഫോണുകളും നിര്‍മ്മിച്ചിരിക്കുന്നത്.
വണ്‍ യുഐ ആണ് ഗാലക്സി ദ ഫോള്‍ഡ് 3യുടെ ഓപ്പറേറ്റിംഗ് സിസ്റ്റം. 7.6 ഇഞ്ച് പ്രൈമറി ക്യുഎക്സ്ജിഎ+ (2,208ഃ1,768 പിക്സല്‍സ്) ഡൈനാമിക് അമോലെഡ് 2 എക്സ് ഇന്‍ഫിനിറ്റി ഫ്ലെക്സ് ഡിസ്പ്ലേയ്ക്ക് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 22.5:18 ആസ്പെക്ട് റേഷ്യോ, 374ppi പിക്സല്‍ ഡെന്‍സിറ്റി എന്നിവും ദ ഫോള്‍ഡ് 3യുടെ മറ്റ് ഫീച്ചറുകളുമാണ്. 2.84GHz സ്പീഡുള്ള 5nm ഒക്ടാകോര്‍ ടീഇ പ്രോസസ്സറാണ് ഗാലക്സി ദ ഫോള്‍ഡ് 3ന്റെ കരുത്ത്.
ദ ഫോള്‍ഡ് 3യ്ക്ക് 1,49,999 മുതല്‍ 1,57,999 വരെയാണ് ബുക്കിംങ് വില. ദ ഫ്ലിപ്പ് 3യ്ക്ക് 84,999 മുതല്‍ 89,999 വരെയാണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ഗാലക്സി ദ ഫോള്‍ഡ് 3 ലഭ്യമാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ദ ഫ്ലിപ്പ് 3 വാങ്ങാം.
Discussion about this post