രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. 15 പൈസ വീതം പെട്രോളിനും ഡീസലിനും കുറവ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് പെട്രോളിന് 103.75 രൂപയും കൊച്ചിയില്‍ 101.71 രൂപയുമായി. ഡീസലിന് തിരുവനന്തപുരത്ത് 95.68 രൂപയും കൊച്ചിയില്‍ 93.82 രൂപയുമാണ് നിരക്ക്.
അതേസമയം, അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് വിലയിടിവ് തുടരുന്നു. ബാരലിന് 9 ഡോളറാണ് ഈ മാസം ക്രൂഡ് വില കുറഞ്ഞത്. യുഎസ് ഡോളറിന്റെ മൂല്യം ഉയരുന്നതും കൊവിഡ് -19 ഡെല്‍റ്റാ വേരിയന്റ് കേസുകളിലെ വര്‍ധനയുമാണ് അന്താരാഷ്ട്ര ക്രൂഡ് നിരക്കില്‍ ഇടിവിന് കാരണം.
Discussion about this post