ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നു. ഈ മാസം 22 മുതല്‍ കുവൈത്തിലേക്ക് പ്രവേശനാനുമതി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിന് സ്വീകരിച്ച റസിഡന്‍സ് വിസയുള്ളവര്‍ക്കായിരിക്കും പ്രവേശനം അനുവദിക്കുക.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതലാണ് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, ബംഗ്ളാദേശ്, നേപ്പാള്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനേര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഫൈസര്‍, ഓക്സ്ഫോര്‍ഡ് ആസ്ട്രാസെനക്ക അഥവാ കോവീഷീല്‍ഡ്, മൊഡേണ, ജോണ്സന് ആന്‍ഡ് ജോണ്സന് എന്നീ വാക്സിനുകളില്‍ ഏതെങ്കിലും വാക്സിന് സ്വീകരിച്ചവര്‍ക്കായിരിക്കും പ്രവേശനാനുമതി. സിനോഫാം, സ്പുട്നിക് ഉള്‍പ്പെടെ കുവൈത്ത് അംഗീകരിച്ചിട്ടില്ലാത്ത വാക്സീന് സ്വീകരിച്ചവര്‍ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സിന് സ്വീകരിച്ചിരിക്കണം.
കുവൈത്തില്‍ നിന്ന് വാക്സിന് സ്വീകരിച്ചവര്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ അക്കാര്യം ഇമ്യൂണ്‍, കുവൈത്ത് മൊബൈല്‍ ഐ.ഡി എന്നീ മൊബൈല്‍ ആപ്പുകളിലായി കാണിക്കണം. കുവൈത്തിന് പുറത്തുനിന്ന് വാക്സീന് സ്വീകരിച്ചവര്‍ പാസ്പോര്ട്, വാക്സീന് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങള്‍ നല്കി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം. യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ ലഭിച്ച പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. കുവൈത്തിലെത്തിയശേഷം ഏഴുദിവസം ക്വാറന്റീന് കഴിയണം.
Discussion about this post