ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന്റെ പേര് മാറ്റി. ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാകും ഖേല്‍രത്ന പുരസ്കാരം ഇനി മുതല്‍ അറിയപ്പെടുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആവശ്യം അനുസരിച്ചാണ് തീരുമാനം എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം പേരുമാറ്റം രാഷ്ട്രീയപോരിനും വഴിവെച്ചിട്ടുണ്ട്.
Discussion about this post