അബുദാബി: ഇന്ത്യ ഉള്‍പ്പെടെ യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്നുള്ള താമസവിസക്കാര്‍ക്ക് യുഎഇ പ്രവേശനാനുമതി നല്കി. കൊവിഡ് വാക്സിന് സ്വീകരിച്ച യുഎഇ താമസവിസക്കാര്‍ക്ക് ഓഗസ്റ്റ് അഞ്ചു മുതല്‍ തിരികെ മടങ്ങാം.
ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎഇ പ്രഖ്യാപിച്ച പുതിയ ഇളവ് ബാധകമാണ്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇ അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. വാക്സിന് സ്വീകരിച്ചെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കൈവശം ഉണ്ടായിരിക്കണം.
Discussion about this post