ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ തച്ചുര്കുന്നില് മരം മുറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. ആറ്റിങ്ങല്‍ കടുവയില്‍ കൊക്കോട്ടു കോണത്ത് വീട്ടില്‍ കൊച്ചുമണി (53 )ആണ് മരിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മുറിച്ച മരച്ചില്ല ഇലക്ട്രിക് കമ്പികളില്‍ വീഴാതിരിക്കാന്‍ പിടിക്കുന്നതിനിടയില്‍ ആണ് കൊച്ചുമണിക്ക് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ച് വീണ കൊച്ചുമണിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post