തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസില്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. ചീഫ് സെക്രട്ടറിയും റവന്യു, വനം വകുപ്പ് സെക്രട്ടറിമാരും ഓഗസ്റ്റ് 31ന് മറുപടി നല്‍കണമെന്ന് ട്രൈബ്യൂണലിന്റെ ദക്ഷിണ മേഖലാ ബെഞ്ച് ആവശ്യപ്പെട്ടു. എത്ര മരങ്ങള്‍ മുറിച്ചു, പരിസ്ഥിതി ആഘാതം, പരിസ്ഥിതി നിയമങ്ങളുടെ ലംഘനം തുടങ്ങിയ കാര്യങ്ങള്‍ മറുപടിയില്‍ വ്യക്തമാക്കണമെന്നാണ് നിര്‍ദേശം.
മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്.
Discussion about this post