കൊച്ചി: സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഒന്നും മൂന്നും സെമസ്റ്ററുകളിലെ മൂന്ന് പരീക്ഷകളാണ് റദ്ദാക്കിയത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കാന്‍ സാങ്കേതിക സര്‍വകലാശാലയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
കോവിഡ് മാനദണ്ഡം പാലിച്ചല്ല പരീക്ഷകള്‍ നടത്തുന്നതെന്ന വിദ്യാര്‍ഥികളുടെ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഇതേ തുടര്‍ന്ന് ബുധനാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി സര്‍വകലാശാല അറിയിച്ചു.
Discussion about this post