തിരുവനന്തപുരം: വിഷു ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. വടകര സ്വദേശിയായ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ഷിജുവിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.
50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇ.ബി. 324372 എന്ന നമ്പറിനാണ് ലഭിച്ചത്. എറണാകുളത്ത് വിറ്റ ടിക്കറ്റാണ് സമ്മാനം ലഭിച്ചത്.
Discussion about this post