ആലപ്പുഴ: ഭാര്യക്കൊപ്പം താമസിച്ച കാമുകന് നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തു. ചെങ്ങന്നൂരിലാണ് സംഭവം. യുവതിയും ഭര്‍ത്താവും തമ്മില്‍ വിവാഹമോചിതരാകാന്‍ കേസ് നല്‍കിയിരിക്കുന്നതിനിടയിലാണ് ഭാര്യ കാമുകനൊപ്പം താമസമാണെന്ന് ഇയാള്‍ അറിഞ്ഞത്. ഇതോടെ ഇരുവരും താമസിക്കുന്ന വീട്ടിലെത്തിയ ഭര്‍ത്താവ്, ഭാര്യയുടെ കാമുകനായ യുവാവിന് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു.
തുടയ്ക്ക് മുകളിലായാണ് കാമുകന് വെടിയേറ്റത്. ഇയാള്‍ക്ക് നിസ്സാര പരിക്കുകളുള്ളുവെന്നാണ് റിപ്പോര്‍ട്ട്. വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തുകയും ഇതിനിടയില്‍ ഇയാള്‍ ഭാര്യയുടെ കാമുകനുനേരെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ് യുവാവിന് പരിക്കേറ്റതോടെ കോട്ടയം വടവാതൂര്‍ സ്വദേശിയായ ഭര്‍ത്താവ് ഒളിവില്‍ പോയെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post