തിരുവനന്തപുരം: വാക്സിനേഷനില്‍ കേരളം വീഴ്ച വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന് വാക്സീന് തികയുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേന്ദ്രത്തോട് കൂടുതല്‍ വാക്സീന് ആവശ്യപ്പെടുന്നുണ്ടെന്നും പിണറായി വിജയന് നിയമസഭയെ അറിയിച്ചു.
കൊവിഡ് പ്രതിരോധത്തില്‍ കേരളം വെല്ലുവിളി നേരിടുന്നു. മുതിര്‍ന്ന പൗരന്മാരുടെ ബാഹുല്യവും ജീവിത ശൈലി രോഗങ്ങളും രോഗവ്യാപനത്തിന് കാരണമാകുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. രാജ്യത്ത് ആകെ 67 ശതമാനം പേര്‍ക്ക് കൊവിഡ് വന്നുവെന്നും കേരളത്തില്‍ അത് 42 ശതമാനം മാത്രമാണെന്നും ഐസിഎംആര്‍ സിറോ സര്‍വ്വേ കണക്ക് അടിസ്ഥാനമാക്കി മുഖ്യമന്ത്രി പറയുന്നു.
Discussion about this post