തിരുവനന്തപുരം: പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി വര്‍ധിപ്പിച്ച് 15 ശതമാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പിഎസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നതിന് മുന്‍പായി പരമാവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡെപ്യൂട്ടേഷനും ദീര്‍ഘകാല അവധികളും കൂടി പരിശോധിച്ചാണ് ഒഴിവുകള്‍ കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന പൊലീസ് സേനയില്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന് തുടങ്ങുമെന്നും സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ് പദ്ധതി 197 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കെകെ രമയ്ക്കും എതിരെ ഭീഷണിക്കത്ത് വന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post