ടോവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനതിരെ നാട്ടുകാരുടെ പ്രതിഷേധം. കോവിഡ് നിയന്ത്രണം ശക്തമാക്കിയ ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലായിരുന്നു ഷൂട്ടിംഗ് നടന്നത്. എന്നാല്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ഷൂട്ടിംഗിന് കളക്റ്ററുടെ അനുമതിയുണ്ടെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. തര്‍ക്കം മുറുകിയതോടെ പോലീസ് ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തിവെപ്പിച്ചു.
‘ഗോദ’ക്ക് ശേഷം ടോവിനോ തോമസും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മാണം.
Discussion about this post