ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍ വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരാബായ് ചാനുവിന് വെള്ളി. 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം ചാനു പുറത്തെടുത്തു. സ്നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും കീഴടക്കി. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു.
ഭാരോദ്വഹനത്തില്‍ കര്‍ണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത് ഇതാദ്യം. ഈ ഇനത്തില്‍ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. 2000ല്‍ സിഡ്നിയില്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.
അതേസമയം അമ്പെയ്ത്തിലെ മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ തെക്കന്‍ കൊറിയയോട് തോറ്റു. ഇന്ത്യക്കായി ദീപിക കുമാരിയും പ്രവീണ്‍ ജാദവുമാണ് മത്സരിച്ചത്. അതേസമയം ഒളിംപിക്സ് ബാഡ്മിന്ണ് സിംഗിളില്‍ സായ് പ്രണീത് തോറ്റു. ഇസ്രയേലി താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍വി.
Discussion about this post