കൊച്ചി: സിനിമാ നടന് കെടിഎസ് പടന്നയില്‍ (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. തൃപ്പൂണിത്തുറയില്‍ വെച്ചാണ് അന്ത്യം. ഒരു മാസം മുമ്പായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയുടെ മരണം.
നാടകലോകത്ത് നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തെത്തുന്നത്. രണ്ടുപതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമായിരുന്ന കെടിഎസ് പടന്നയില്‍ ഹാസ്യവേഷങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്മണി, ചേട്ടന് ബാവ അനിയന് ബാവ, അമര്‍ അക്ബര്‍ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയില്‍ അഭിനയിച്ച സിനിമകളാണ്.
Discussion about this post