റിയാദ്: എട്ട് ദിവസം മുമ്പ് സൗദി അറേബ്യയില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം കിഴക്കന്‍ സൗദിയിലെ ഒരു കനാലില്‍ കണ്ടെത്തി. കൊല്ലം ബീച്ച് വാര്‍ഡില്‍ കടപ്രം പുറംപോക്കില്‍ ജോന്സന് ആന്റണിയുടേയും അശ്വാമ്മയുടേയും മൂന്നാമത്തെ മകന് ജോസഫ് ജോണ്‍സന്റെ (46) മൃതദേഹമാണ് കണ്ടെത്തിയത്. ദമ്മാമിന് സമീപം നാബിയ എന്ന സ്ഥലത്തെ മലിനജലം ഒഴുകുന്ന കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.
ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം ചെളിയില്‍ പുതഞ്ഞ നിലയായിരുന്നു. ഏഴ് വര്‍ഷമായി ഇവിടെ ഒരു കല്യാണ മണ്ഡപത്തിലെ ജീവനക്കരനാണ് ജോസഫ്. അപസ്മാര രോഗിയാണെന്ന് പറയപ്പെടുന്നു. കാണാതായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ താമസിച്ചിരുന്ന മുറിയുടെ പിന്നിലുള്ള കനാലില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് തിരച്ചല്‍ നടത്തിയതും മൃതദേഹം കണ്ടെത്തിയതും.
Discussion about this post