കോഴിക്കോട് : വടകര എംഎല്‍എ കെ.കെ. രമയുടെ മകന് വധഭീഷണി. വടകര പാര്‍ക്ക് റോഡിലെ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലാണ് കത്ത് ലഭിച്ചത്. ആര്‍എംപി നേതാവ് എന്‍. വേണുവിനെയും കൊല്ലുമെന്നും കത്തിലുണ്ട്. റെഡ് ആര്‍മി കണ്ണൂര്‍, പിജെ ബോയ്സ് എന്ന പേരിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ വേണു വടകര റൂറല്‍ എസ്പിയ്ക്ക് പരാതി നല്കി.
കോഴിക്കോട് എസ്.എം സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് പരിധിയില്‍ നിന്നാണ് കത്ത് വന്നിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പോലീസിന് കത്തയച്ചയാളെ പിടികൂടാനാവുമെന്നും എംഎല്‍എ പറഞ്ഞു.
കത്തിന്റെ ഉള്ളടക്കം:
സിപിഐഎമ്മിനെതിരെ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്ത ചന്ദ്രശേഖരനെ ഞങ്ങള്‍ 51 വെട്ടിയാണ് തീര്‍ത്തത്. അതുപോലെ 100 വെട്ടി തീര്‍ക്കും. എംഎല്‍എ കെ.കെ.രമയുടെ മകനെ അധികം വളര്‍ത്തില്ല. അവന്റെ മുഖം പൂക്കുല പോലെ നടുറോഡില്‍ ചിന്നിചിതറും. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടു തന്നെയാണ് ഞങ്ങള്‍ ആ ക്വട്ടേഷന്‍ എടുത്തത്. മുന്‍ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റിനെ വെട്ടിയ കണക്ക് കണ്ണൂരിലെ പാര്‍ട്ടിക്ക് തരണ്ട. അത് കോഴിക്കോട് വടകരയിലെ ചെമ്മത്തൂരിലെ ശ്രീജേഷും സംഘവുമാണ് ചെയ്തത്. അവര്‍ ചെയ്തത് പോലെ അല്ല ഞങ്ങള്‍ ചെയ്യുക. ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ ആര്‍എംപിക്കാരെ കാണരുത് തുടങ്ങിയവയാണ് മുന്നറിയിപ്പുകള്‍.
Discussion about this post