കല്‍പ്പറ്റ: വയനാട്ടില്‍ സ്വകാര്യബസുടമ ജീവനൊടുക്കി. അമ്പലവയല്‍ സ്വദേശി പി.സി. രാജാമണി (48) ആണ് മരിച്ചത്. ലോക്ക്ഡൗണിനൊപ്പം കടബാധ്യതയും കൂടിയതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏറെനാളായി ബസ് സര്‍വീസ് നടത്തിയിരുന്നില്ല. കടംപെരുകി വന്നതോടെയാണ് രാജാമണി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Discussion about this post