തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ ഷൂട്ടിംഗ് നാളെ മുതല്‍ വീണ്ടും തുടങ്ങും. സിനിമ മേഖലയിലെ വിവിധ സംഘടനകളുൂടെ പ്രതിനിധികളുടെ യോഗത്തില്‍ മാര്‍ഗ രേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. മുപ്പത് ഇന മാര്‍ഗ രേഖയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.
ഷൂട്ടിംഗില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം അമ്പതായിരിക്കും. ഷൂട്ടിംഗില്‍ പങ്കെടുക്കുന്നതിന് നാല്പത്തിയെട്ട് മണിക്കൂര്‍ മുമ്പുള്ള ആര് ടി പി സി ആര് പരിശോധന ഫലം,രണ്ട് ഡോസ് വാക്സീന് സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ വിശദാംശങ്ങള്‍ എന്നിവ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഫെഫ്ക എന്നിവയിലേക്ക് മെയില്‍ ആയി അയയ്ക്കണം. എന്നും രാവിലെ ലൊക്കേഷനിലെ എല്ലാവരുടെയും ശരീര ഊഷ്മാവ് പരിശോധിക്കണം.സന്ദര്‍ശകരെ പരമാവധി ഒഴിവാക്കണം.ലൊക്കേഷന്‍ സ്ഥലത്ത് നിന്നോ താമസ സ്ഥലത്തു നിന്നോ പുറത്തു പോകരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണം.
Discussion about this post