ആലപ്പുഴ: വ്യാജ അഭിഭാഷകയ്ക്കെതിരെ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസ് എടുത്തു. രാമങ്കരി സ്വദേശിനി സെസ്സി സേവ്യറിനെതിരെയാണ് ആള്‍മാറാട്ടം, വഞ്ചന തുടങ്ങി വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ബാര്‍ അസോസിയേഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ ഇവര്‍ രണ്ടര വര്‍ഷം കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും ബാര്‍ അസോസിയേഷന് ഇലക്ഷനില്‍ മത്സരിച്ചു വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. പേരിനു സാമ്യം ഉള്ള മറ്റൊരു അഭിഭാഷകയുടെ എന്റോള്‍മെന്റ് നമ്പര്‍ ഉപയോഗിച്ചായിരുന്നു ഇവര്‍ ആള്‍മാറാട്ടം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
Discussion about this post