കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി അകാശ് തില്ലങ്കേരി കസ്റ്റംസിന് മുന്നില്‍ ഹാജരായി. ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ആകാശിന് നോട്ടീസ് നല്‍കിയിരുന്നു. ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ഇയാള്‍.
സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ നേരത്തെ പിടിയിലായ അര്ജുന് ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം.
Discussion about this post