ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ‘നമുക്കറിയാം അയാള്‍ എന്തെല്ലാമാണ് വായിച്ചിട്ടുണ്ടാകുകയെന്ന് -നമ്മുടെ ഫോണിലുള്ളതെല്ലാം’ -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഇസ്രായേല്‍ കമ്പനി ഫോണ്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാര്‍, പ്രതിപക്ഷനേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ശാസ്ത്രജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍ തുടങ്ങി 300ഓളം പേരുടെ ഫോണ്‍ ഇസ്രായേല്‍ കമ്പനി ചോര്‍ത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. 40 മാധ്യമപ്രവര്‍ത്തകര്‍, മൂന്നു പ്രമുഖ പ്രതിപക്ഷനേതാക്കള്‍, ജുഡീഷ്യറിയിലെ ഒരു പ്രമുഖന്, മോദി സര്‍ക്കാറിലെ രണ്ടു മന്ത്രിമാര്‍, ഇന്ത്യന്‍ സുരക്ഷ ഏജന്‍സികളുടെ നിലവിലുള്ളവരും വിരമിച്ചവരുമായ മേധാവികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായപ്രമുഖര്‍ എന്നിവര്‍ ചാരവൃത്തിക്ക് ഇരയായതായാണ് പുറത്തുവന്ന വിവരങ്ങള്‍.
Discussion about this post