കൊച്ചി: സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാമെന്ന് സിനിമ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. സിനിമാ മേഖല മാത്രമല്ല എല്ലാ മേഖലകളും പ്രതിസന്ധിയിലാണ്. ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ടിപിആര്‍ കുറഞ്ഞ ശേഷം ആലോചിച്ച് തീരുമാനമെടുക്കാമെന്നും സജി ചെറിയാന് പറഞ്ഞു.
ഇളവുകള്‍ അനുവദിക്കേണ്ടത് താനല്ല. അത് സര്‍ക്കാരിന്റെ തീരുമാനമാണെന്നും സജി ചെറിയാന് വ്യക്തമാക്കി. വ്യാപാരികളോടും സിനിമക്കാരോടും സര്‍ക്കാരിനോട് വിരോധമില്ല. തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെ എന്നും സജി ചെറിയാന്.
ഷൂട്ടിംഗിന് അനുമതി നല്‍കണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സര്‍ക്കാര്‍ ഇന്ന് മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്
Discussion about this post