സൂര്യയും അപര്‍ണ ബാലമുരളിയും നായികാനായകന്മാരായി മികച്ച പ്രേക്ഷകപ്രതികരണം നേടിയ തമിഴ് ചിത്രമാണ് ‘സൂരറൈ പോട്ര്’. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ചിത്രവുമായി ബന്ധപ്പെട്ട പുതിയൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സൂരറൈ പോട്ര് ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു.
സൂര്യയുടെ 2ഡി എന്റര്ടെയ്ന്മെന്റ്സും വിക്രം മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
അതേസമയം ചിത്രത്തിലെ അഭിനേതാക്കളെയോ മറ്റു അണിയറപ്രവര്‍ത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post