പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ വെടിയേറ്റ് മരിച്ച യുവാവിന്റെ സുഹൃത്തിനെ വിഷം കഴിച്ച് അവശനായ നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ട ഫക്രുദ്ദീന്റെ സുഹൃത്ത് മഹേഷിനെയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 10 മണിയോടെയാണ് ഫക്രുദീനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലായിരുന്നു മൃതദേഹം.
താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണില്‍ അറിയിച്ചിരുന്നു. താന്‍ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തെരച്ചിലാണ് മഹേഷിനെ കണ്ടെത്തിയത്. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post