നെടുമുടി: പള്ളാത്തുരുത്തി അരയന്‍തോട് പാലത്തിന് സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടത്തി. പുന്നപ്ര സൗത്ത് തോട്ടുങ്കല്‍ വീട്ടില്‍ അനീഷിന്റെ ഭാര്യ അനിതയാണ് (32) മരിച്ചത്.
ശനിയാഴ്ച രാത്രി 7 മണിയോടെയാണ് മൃതദേഹം കണ്ടത്. അഞ്ജാത മൃതദേഹമെന്ന നിലയില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെ അനിതയുടെ സഹോദരനെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.
Discussion about this post