പാലക്കാട്: മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ഇരട്ടവാരി പറമ്പന്‍ സജീര്‍ എന്ന ഫക്രുദീനാണ് (24) മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടത്. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴയ്ക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്ത് മഹേഷിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post