മുംബൈ: ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാര്‍ (98) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.
നാലു ദശാബ്ദത്തോളം വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത അതുല്യ പ്രതിഭയാണ് ദിലീപ് കുമാര്‍. 60 വര്‍ഷം കൊണ്ട് 40 സിനിമകളില്‍ മാത്രം അഭിനയിച്ചു. 1944ല്‍ പുറത്തിറങ്ങിയ ജ്വാര്‍ ഭട്ടയാണ് ആദ്യ ചിത്രം. നയാ ദൗര്, മുഗള്‍ ഇ ആസാം, ദേവ്ദാസ്, റാം ഔര്‍ ശ്യാം, അന്‍ഡാസ്, അധുമതി, ഗംഗാ യമുന തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍.
സൈറ ബാനുവാണ് ഭാര്യ.
Discussion about this post