തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതി തീ കൊളുത്തി മരിച്ചു. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന (24) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോള്‍ ഭര്‍ത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു. സുരേഷിനെ ഇന്ന് രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പയറ്റുവിളയിലെ വീട്ടില്‍ വച്ചാണ് യുവതിയെ തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. അര്‍ച്ചനയുടെയും സുരേഷിന്റെയും പ്രണയവിവാഹമായിരുന്നു. അര്‍ച്ചന സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ ഇടപെട്ടാണ് വിവാഹം നടത്തിക്കൊടുത്തത്. വിഴിഞ്ഞം പയറ്റുവിളയില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇരുവരും. എന്നാല്‍ ഇരുവരും തമ്മില്‍ പിന്നീട് വഴക്കുകളുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്നാണ് ഇന്നലെ രാത്രിയോടെ അര്‍ച്ചനയെ തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്.
Discussion about this post