കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബാക്ക് പാക്കേഴ്സ്. ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെ റിലീസ് ആയ ചിത്രം ഇനി രൂപയ്ക്കും കാണാമെന്ന് അറിയിച്ചിരിക്കുകയാണ് ജയരാജ്.
ബാക്ക് പാക്കേഴ്സ് റൂട്ട്സിലൂടെ ഇന്നു മുതല്‍ ചിത്രം ഒരു രൂപയ്ക്ക് കാണാം. ഒരു യഥാര്‍ത്ഥ ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം .ജയരാജ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയരിക്കുന്നതും. ഒരു രോഗം മൂലം മരണം കാത്തു കഴിയുന്ന രണ്ട് ആളുകള്‍ക്കിടയില്‍ പ്രണയമാണ് സിനിമ പറയുന്നത്.
പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ സുരേഷ് കുമാര്‍ മുട്ടത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. കാര്‍ത്തിക നായരാണ് കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്. രഞ്ജി പണിക്കര്‍, ശിവജിത് പദ്മനാഭന്, ജയകുമാര്‍, ശരണ്‍, ഉല്ലാസ് പന്തളം, തോമസ് ജി കണ്ണമ്പുഴ, സബിത ജയരാജ്, മാസ്റ്റര്‍ കേശവ് ജയരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
Discussion about this post