തിരുവനന്തപുരം: തിരുവനന്തപുരം നന്ദന്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ച നിലയില്‍. കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍, ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് സൂചന.
മനോജിനെ ഇന്നലെ രാത്രി ബോധരഹിതനായി കണ്ടെത്തിയ അയല്‍വാസികള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അയല്‍വാസികള്‍ തിരികെയെത്തിയമ്പോള്‍ ഭാര്യയും മകളും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചാലയില്‍ സ്വര്‍ണപ്പണിക്കാരനായ മനോജിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സുഹ്യത്തുക്കള്‍ പറയുന്നു.
Discussion about this post