തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ.സുധാകരന്റെ വാദങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എ.കെ. ബാലന്. ബ്രണ്ണന്‍ കോളേജില്‍ പിണറായി വിജയനെ സുധാകരന് ചവിട്ടിയ സംഭവം ഉണ്ടായിട്ടില്ല. എന്നാല്‍ സുധാകരനെ കോളജ് വളപ്പില്‍ അര്‍ദ്ധനഗ്നനായി നടത്തിച്ചിട്ടുണ്ട്. ഇതിന് എം.എന്‍. വിജയന് സാക്ഷിയാണെന്നും ബാലന് പറഞ്ഞു.
പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന് ശ്രമിച്ചുവെന്നകാര്യം യാഥാര്‍ഥ്യമാണ്. സുധാകരന് മറുപടി പറയാന്‍ പിണറായി നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും ബാലന് വ്യക്തമാക്കി.
Discussion about this post