തിരുവനന്തപുരം: വര്‍ഷങ്ങളായി അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടു നില്ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടര്‍മാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. പലതവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് ഇവര്‍ താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനില്ക്കുന്നവര് എത്രയും വേഗം സര്‍വീസില്‍ പ്രവേശിക്കണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിച്ചു.
Discussion about this post