പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ഹംഗാമ 2 ഒടിടി റിലീസിന്. ഹോട്സ്റ്റാറിന് വിറ്റത് 30 കോടിക്കാണ്.
ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയദര്ശന് ബോളിവുഡില്‍ സംവിധാനം ചെയ്യുന്നത്. ചിത്രം വൈകാതെ ഒടിടി വഴി പ്രദര്‍ശനത്തിന് എത്തും. സൂപ്പര്‍ഹിറ്റായി മാറിയ ഹംഗാമയുടെ രണ്ടാം ഭാഗമാണിത്.
2003ല്‍ പുറത്തിറങ്ങിയ ഹംഗാമ പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു. ഹംഗാമ 2വില്‍ പരേഷ് റാവല്‍, ശില്‍പ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാന്‍ ജാഫ്റി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discussion about this post